24 പന്തിലും ബ്രില്യൻസ്; ബെംഗളൂരുവിന്റെ ഹേസല്‍ഗോഡ്! ആരാധകര്‍ക്ക് ‘ജോഷ്

ക്വാളിഫയർ ഒന്ന്. മത്സരത്തിന്റെ നാലാം ഓവർ. സ്ട്രൈക്കില്‍ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. കരിയറിന്റെ പീക്കിലുള്ള ബാറ്റർ. പന്ത് ഒരു ആറടി അഞ്ചിഞ്ച് പൊക്കക്കാരന്റെ കൈകളിലിരുന്ന് തിളങ്ങുന്നുണ്ട്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഹാർഡ് ലെങ്‌ത്. പ്രോപ്പർ ഒരു ടെസ്റ്റ് ക്രിക്കറ്റ് ഡെലിവറി. ശ്രേയസിന്റെ ബാറ്റും പന്തും തമ്മില്‍ ഒരു നൂല്‍ ഇട വ്യത്യാസം മാത്രം.ജോഷ് ഹേസല്‍വുഡ് റണ്ണപ്പ് അളന്നിരിക്കുന്നു. വിക്കറ്റില്‍ നിന്ന് തനിക്ക് എന്ത് ലഭിക്കുമെന്ന ബോധ്യമുണ്ടാകാൻ വേണ്ടി വന്നത് രണ്ടേ രണ്ട് പന്തുകള്‍ മാത്രം. അടുത്ത പന്ത് ശ്രേയസ് ആദ്യം നേരിട്ടതിനേക്കാള്‍ കുറച്ചിറങ്ങിയാണ് പിച്ച് ചെയ്ത്. ഗുഡ് ലെങ്തിന് കുറച്ച് ഷോർട്ട്. ഈ പന്തിന് ശേഷം അല്‍പ്പം ആശ്വാസവും ആത്മവിശ്വാസവും ശ്രേയസിന് ലഭിച്ചിട്ടുണ്ടാകണം, പക്ഷേ അത് ശ്രേയസിന് ലഭിച്ചതായിരുന്നില്ല. ഹേസല്‍വുഡ് കൊടുത്തതായിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...