സാഹിത്യകാരന്‍ എന്‍.എസ്. മാധവന്റെ കൈവശമുള്ള മുന്‍ ദേവസ്വം കമ്മിഷണര്‍ എം. രാജരാജവര്‍മ്മയുടെ സ്വകാര്യരേഖാ ശേഖരം ആര്‍ക്കൈവ്‌സ് വകുപ്പിന് കൈമാറുന്നു.
വ്യാഴാഴ്ച്ച(മേയ് 30) വൈകിട്ട്
നാലിന് പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്‍.എസ്. മാധവന്റെ പനമ്പിള്ളി നഗറിലെ ഡിഡി ഭവനം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയാണ് രേഖകള്‍ ഏറ്റുവാങ്ങുന്നത്.
എം. രാജരാജവര്‍മ്മ 1920 കളില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ആയിരുന്നു.
തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയില്‍ കൂടി പിന്നാക്കകാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹം തിരുവിതാംകൂറില്‍ ഉദ്യോഗത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്നത്.
അതുകൊണ്ടുതന്നെ ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറി അന്നത്തെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളെ സംബന്ധിച്ച് വലിയ ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒന്നായിരിക്കും.
എം. രാജരാജവര്‍മ്മയുടെ ചെറുമകനായ ആര്‍ക്കിടെക്ട് എ.ജി കൃഷ്ണ മേനോന്‍ അദ്ദേഹത്തിന്റെ മച്ചുനനായ എന്‍.എസ്. മാധവന് നല്‍കിയ ഡയറികള്‍ ആണ് സംസ്ഥാന പുരാരേഖ വകുപ്പ് ഏറ്റെടുക്കുന്നത്.