പേരൂർ മർത്തശ്മുനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ നാളെ മുതൽ

പേരൂർ മർത്തശ്മുനി പള്ളിയിൽ മർത്തശ്മുനി അമ്മയുടെയും സഹദേന്മാരായ 7 മക്കളുടെയും ഗുരു നാഥനായ മാർ ഏലിയാസറിന്റെയും ഓർമപ്പെരുന്നാളും ഒൻപതു നോമ്പാചരണവും നാളെ മുതൽ ഓഗസ്റ്റ് ഒന്നു വരെ നടക്കും. നാളെ 8.30നു മൂന്നിന്മേൽ കുർബാന: തോമസ് മാർ തിമോത്തിയോസ്. തുടർന്നു തിരുവസ്ത്ര സ്ഥാപന വാർഷികം, മർത്തശ്ശുനി തീർഥാടന ദേവാലയ പ്രഖ്യാപന വാർഷികം, കൊടിയേറ്റ്.25ന് 8.30ന് അഞ്ചിന്മേൽ കുർ ബാന: ഏലിയാസ് മാർ അത്തനാ സിയോസ്. 11നു കോട്ടയം ഭദ്രാസന മർത്തമറിയം വനിതാസമാജം മേഖലാ സമ്മേളനം സഖറിയാസ് മാർ പീലക്സിനോസ് ഉദ്ഘാടനം ചെയ്യും. തോമസ് മാർ അത്തനാസിയോസ് അധ്യക്ഷത വഹിക്കും. രാത്രി 7നു മാനസക്ലേശ പരിഹാര അഖണ്ഡപ്രാർഥനയ്ക്ക് വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ നേതൃത്വം നൽകും.

26ന് ഐസക് മാർ ഒസ്താത്തിയോസ്, 27ന് മാത്യൂസ് മാർ തേവോദോസിയോസ്, 28ന് കുര്യാക്കോസ് മാർ ക്ലീമീസ്, 29ന് യൂഹാനോൻ മാർ മിലിത്തിയോസ്, 30ന് സഖറിയാസ് മാർ പീലക്സിനോസ്, 31ന് കുര്യാക്കോസ് മാർ യൗസേബിയോസ് എന്നിവർ 8.30നു മൂന്നിന്മേൽ കുർബാനയ്ക്കു കാർമികത്വം വഹിക്കും. രാത്രി 7.30നു റാസ പള്ളിയിൽ നിന്നാരംഭിച്ച് പള്ളിക്കൂടം കവല വഴി മന്നാമല സെന്റ് ജോർജ് കുരിശുംതൊട്ടിയിൽ ധൂപപ്രാർഥനയ്ക്കുശേഷം കേരളത്തിൽ കവല വഴി തിരികെ പള്ളിയിലെത്തും. പ്രധാന പെരുന്നാൾ ദിനമായ ഓഗസ്റ്റ് ഒന്നിന് 8.30ന് ഒൻപതി ന്മേൽ കുർബാന: ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ. 8 മെത്രാപ്പൊലീത്ത മാർ സഹകാർമികരാകും. വൈകിട്ട് 3നു പ്രദക്ഷിണം. ആശീർവാദം, പാച്ചോർ നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...