വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു.19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്.കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. 5 രൂപ 50 പൈസാണ് കൂടിയത്.കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ കൂട്ടിയിരുന്നു.ഡിസംബറിൽ മാത്രം 62 രൂപ കൂട്ടി.ദില്ലിയില്‍ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർദ്ധിച്ചു.