മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ബന്ധമില്ലെന്ന് ദുബായിലെ കമ്പനി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനുമായും മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായും ബന്ധമില്ലെന്ന് ദുബായിലെ കമ്പനി.

എക്സാലോജിക് കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.

എസ്‌എൻസി ലാവ്‌ലിനുമായോ പിഡബ്ല്യുസിയുമായോ ഇതുവരെ ബിസിനസ് നടത്തിയിട്ടില്ല.

പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണാ, സുനീഷ് എന്നീ രണ്ട് പേർ ഇല്ലെന്നും കമ്പനി വിശദീകരിച്ചു.

ഇന്ത്യയില്‍ ബിസിനസ് ഉള്ളത് ബംഗളൂരുവില്‍ മാത്രമാണ്.

കമ്പനി സഹസ്ഥാപകൻ സസൂണ്‍ സാദിഖ്, നവീൻ കുമാർ എന്നിവരുടേതാണ് വിശദീകരണം.

ഷോണ്‍ ജോര്‍ജിന്‍റെ ആരോപണം വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്.


വീണാ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായാണ് ബിജെപി നേതാവും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...