അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി മത്സരങ്ങള്‍

കേരളസ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര യുവജനദിനത്തിന് മുന്നോടിയായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 17നും 25 വയസിനുമിടയിലുള്ള സ്ത്രീ, പുരുഷ, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി മാരത്തണ്‍(റെഡ്റണ്‍ – 5കി.മീ), 17 നും 25 നുമിടയില്‍ പ്രായമുള്ള  കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫ്ളാഷ് മോബ്മത്സരം, 8, 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.

മാരത്തണ്‍ മത്സരത്തില്‍ മൂന്നുവിഭാഗങ്ങളിലും ഒന്നും, രണ്ടും,  മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും, ഫ്ളാഷ് മോബ്മത്സരത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ സ്ഥാനം നേടുന്നവര്‍ക്ക് 5000 ,4500,4000 ,3500, 3000 രൂപയും ക്വിസ്മത്സരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക്  5000,4000, 3000 എന്നിങ്ങനെ ക്യാഷ്അവാര്‍ഡ് നല്‍കും.

മാരത്തണ്‍ ,ക്വിസ്മത്സരങ്ങളിലെ ആദ്യസ്ഥാനക്കാര്‍ക്ക് സംസ്ഥാനം  നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9496109189 എന്ന നമ്പരില്‍ ജൂലൈ 30 നുമുന്‍പ് രജിസ്റ്റര്‍  ചെയ്യണം.

Leave a Reply

spot_img

Related articles

ടൗൺഷിപ്പ് സന്ദർശന വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം...

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ്...

ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ...

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ.ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കില്ലന്ന് സൂചന.അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കുമെന്ന് ആണ് റിപ്പോർട്ട്.ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.ജി...