ലോൺ ആപ്പ് വഴി കടമെടുത്ത 1,300 രൂപയ്ക്ക് തിരികെ അതിൽക്കൂടുതൽ പണം നൽകിയിട്ടും ഭീഷണിപ്പെടുത്തൽ തുടരുകയായിരുന്നു ആപ്പ് അധികൃതർ എന്ന് മുംബൈയിലെ 25 വയസുകാരിയായ യുവതിയുടെ പരാതിയിൽ പറയുന്നതായി പോലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. ജോഗേശ്വരി വെസ്റ്റിലെ ക്രാന്തി സ്വദേശിയായ 25 വയസുകാരിയാണ് ലോൺ ആപ്പിൽ നിന്ന് ദുരനുഭവം നേരിട്ടതായി പരാതിയുമായി മുംബൈ പോലീസിനെ സമീപിച്ചത്.ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് ‘ക്യാഷ് ലോൺ’ എന്ന് പേരുള്ള ആപ്പിൽ നിന്ന് യുവതി പണം കടമെടുക്കുകയായിരുന്നു എന്ന് പരാതി അടിസ്ഥാനമാക്കി പോലീസ് പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവതിയുടെ പരാതിയുള്ളത്.

