വർക്കലയിൽ എക്സൈസ് ഇൻസ്പെക്ടറെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി

വർക്കലയിൽ എക്സൈസ് ഇൻസ്പെക്ടറെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജെസിൻ, മദ്യപിച്ചെത്തിയാണ് ഇൻസ്പെക്ടറായ സൂര്യനാരായണനെ മർദിച്ചത്. സൂര്യനാരായണൻ്റെ പരാതിയിൽ പോലീസ്, ജെസിനെ കസ്റ്റഡിയിലെട്ടുത്തു. മദ്യപിച്ച് ഓഫീസിലെത്തിയാണ് എക്സൈസ് ഇൻസ്പെക്ടറെ മർദിച്ചത്. വർക്കല എക്സൈസ് ഓഫീസിലാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.വാക്കേറ്റം പിന്നീട് ഈ സീനിയർ ഉദ്യോഗസ്ഥനെ മർദ്ദിക്കുന്ന തരത്തിലേക്ക് സാഹചര്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരാണ് വർക്കല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർക്കല പോലീസ് സ്ഥലത്തെത്തി ജെസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് ഉൾപ്പെടെ കടക്കും. ഈ ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ മറ്റ് മുൻവൈരാഗ്യങ്ങൾ ഒന്നും ഇല്ല എന്ന് പ്രവർത്തകരും പറയുന്നുണ്ട്. മദ്യപിച്ചെത്തി തർക്കം ഉണ്ടാവുകയും അത് പിന്നീട് പ്രകോപനപരമായി കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...