രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംങ് യന്ത്രത്തിൽ കാണിച്ചതായി പരാതി.
പാലാ കടനാട് പഞ്ചായത്തിലെ ഗവൺമെൻ്റ് എൽ പി സ്കൂളിലെ 25-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തവരുടെ എണ്ണവും, മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം ഉണ്ടായത്.
വോട്ട് ചെയ്തത് 715 പേർ എന്നാണ് കണക്ക്.
എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളാണ്.
ഇതേ തുടർന്നാണ് എൽഡിഎഫും, യുഡിഎഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകിയത്.
വോട്ടിംങ് മെഷീനിൽ കൃത്രിമം നടന്നതായാണ് യുഡിഎഫ്, എൽഡിഎഫ് ബൂത്ത് ഏജൻ്റുമാർ പരാതി നൽകിയിരിക്കുന്നത്.
ഈ പരാതി വരണാധികാരിയായ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജൻ്റ്മാരെ അറിയിച്ചു.