തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിയ സ്ത്രീക്കാണ് ചികിത്സ നിഷേധിച്ചത്.എആർ നഗർ സ്വദേശി ഉഷയ്ക്കാണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്. കാലിന് കടുത്ത വേദന ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്ന് ഉഷ നൽകിയ പരാതിയിൽ പറയുന്നു. വിഷയം പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.