പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതില്‍ ദുരൂഹതയെന്ന് പരാതി

വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊലപ്പെടുത്തിയ കടുവ ചത്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയത്.

കടുവയെ പിടികൂടുന്നതിലെ നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നു. കാടിനുള്ളില്‍ അതിക്രമിച്ചുകയറി എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്. ഇതില്‍ സംഘടന ഹൈക്കോടതിയില്‍ കേസ് നല്‍കാനും നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.

പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ ആളെക്കൊല്ലി കടുവയെ മയക്കുവെടിവെക്കാനുള്ള നടപടികള്‍ക്കിടെ അതിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. ജഡം കണ്ടെത്തുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് കടുവ ചത്തുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതിനിടയില്‍ കടുവ കാടിനുള്ളിലേക്ക് കയറി. ഈ സമയം മറ്റൊരു കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കടുവ ചത്തതില്‍ രൂക്ഷവിമര്‍ശനവുമായി കേരളത്തെ വിമര്‍ശിച്ച് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് നിലവിലുണ്ട്. കേരളം തുടര്‍ച്ചയായി നിയമം ലംഘിക്കുകയാണ്. ആനയേയും കടുവയേയും കാട്ടുപന്നിയേയുമൊക്കെ കൊല്ലാനാണ് കേരളത്തിന് ഇഷ്ടമെന്നും മനേക ഗാന്ധി വിമര്‍ശിച്ചിരുന്നു.

Leave a Reply

spot_img

Related articles

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് മുറിച്ചു കടന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും...