ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കട്ടപ്പന സർക്കാർ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വയര്‍മാന്‍) തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലിന് വാക്ക് ഇൻ ഇൻറർവ്യൂ നടക്കും.

വയര്‍മാന്‍‍/ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എൻ ടി സി / ഐടിഐ/ ഐടിസി യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍‍ എഞ്ചിനീയറിംഗില്‍‍ എൻ എ സി യും, 1 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് ല്‍ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ പവര്‍ ഇലക്ട്രോണിക്സ് ല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയമുള്ളവർക്ക് പങ്കെടുക്കാം.

ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ആധാര്‍ കാര്‍ഡിലെ പേരും ഒന്നു തന്നെയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പ് വരുത്തേണ്ടതാണ്.വാക്ക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി 4 ചൊവ്വാഴ്ച രാവിലെ 11 പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. യോഗ്യതയുടെ അസൽ , പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷകർ എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...