ട്രെയിനിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പാലക്കാട് അഗളി സി ഐ അബ്ദുൾ ഹക്കീമിനെതിരെയാണ് എറണാകുളം റെയിൽവേ പൊലീസിന്റെ നടപടി. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. യുവതി കൊല്ലത്തുനിന്ന് പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവം.ചൊവ്വാഴ്ച പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പാലക്കാട് അഗളി സി ഐ അബ്ദുൾ ഹക്കീം യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതി ബഹളം വച്ചു. മറ്റ് യാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. ഇതിനിടെ യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തി.