എംഎൽഎയെ എസ്എച്ച്ഒ അധിക്ഷേപിച്ചതായി പരാതി

വൈക്കം എംഎൽഎ സി.കെ.ആശയെ വൈക്കം പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള എസ്എച്ച്ഒ കെ.ജെ.തോമസ് പരസ്യമായി അധിക്ഷേപിച്ചെന്നും രണ്ടര മണിക്കൂർ സ്‌റ്റേഷനിൽ കാത്തുനിർത്തിച്ചെന്നും പരാതി. സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ എംഎൽഎ അവകാശലംഘനത്തിനു നിയമസഭാ സ്പീക്കർക്കു നോട്ടിസ് നൽകി.

സംഭവത്തിൽ സിപിഐ സംസ്‌ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.

വൈക്കം എംഎൽഎയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടിയാവശ്യപ്പെട്ടു പൊലീസ് ‌സ്റ്റേഷനിലേക്കു സിപിഐ മാർച്ചും നടത്തി.

വൈക്കം നഗരത്തിൽ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ പൊലീസിനെ സിപിഐ, എഐടിയുസി പ്രവർത്തകർ തടഞ്ഞതാണു തുടക്കം.

പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി സ്‌റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എംഎൽഎ, എസ്എച്ച്ഒയെ ഫോണിൽ വിളിച്ച് ‌സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എസ്എച്ച്ഒ എത്തിയില്ല.

രണ്ടര മണിക്കൂർ ‌സ്റ്റേഷനിൽ താൻ കാത്തുനിന്നെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന ഡിവൈഎസ്‌പി സിബിച്ചൻ തോമസ് മാന്യമായാണു സംസാരിച്ചതെന്നും എംഎൽഎ പറയുന്നു.

സിപിഐ പ്രവർത്തകർക്കെതിരെ ബലപ്രയോഗം നടത്തിയ എസ്എച്ച്ഒയെ ഇനി വൈക്കം സ്റ്റേഷനിൽ ഇരിക്കാൻ അനുവദിക്കില്ലെന്നും എംഎൽഎ പറഞ്ഞു.

എംഎൽഎയുമായി നേരിട്ടു സംസാരിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് എസ്എച്ച്ഒ പ്രതികരിച്ചു. സ്റ്റേഷനിലെത്തി എംഎൽഎ ഡിവൈഎസ് പിയുമായി സംസാരി ക്കുമ്പോൾ താൻ ഡിവൈഎസ് പി കസേരയുടെ പി ന്നിൽ നിൽക്കുകയാണു ചെയ്‌തതെന്നും എസ്എച്ച്ഒ പറയുന്നു.

Leave a Reply

spot_img

Related articles

പാലായിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 10 പേർക്ക് പരിക്ക്

പാലാ ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ യാണ്‌ അപകടം...

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു. ചെന്നൈയിലെ മധുരാന്തകം സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൈ കൊണ്ട് മീൻ പിടിക്കുന്നതിൽ...

മലങ്കരസഭയുടെ പള്ളികളിൽ യാക്കോബായ വിഭാ​ഗത്തിന് പ്രവേശിക്കാനാവില്ലെന്ന് കോടതി

മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന യാക്കോബായ വിഭാ​ഗത്തിന്റെ അപ്പീൽ കോട്ടയം ജില്ലാ കോടതി തള്ളി. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും ശിക്ഷ.പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം...