പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി

കോട്ടയം പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ക്ലാസ്സിൽ ഉള്ള മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു. എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

Leave a Reply

spot_img

Related articles

ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജിൻ്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്.ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാള്‍ വീട്ടില്‍ എത്തി...

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...