വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയം,കേന്ദ്രം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ല; കെ സുരേന്ദ്രൻ

മുണ്ടക്കൈ -ചൂരൽമല പുനരധിവാസം നടത്തുന്നതിൽ കേരള സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രഫണ്ട് എങ്ങനെയാണ് ലഭിക്കാത്തതെന്ന് വസ്തുതാപരമായി പറയണം. പുനരധിവാസം നടത്തുന്നതിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് സർക്കാർ നീക്കം,അതിന് അനുവദിക്കില്ല. ദുരിതാശ്വാസനിധിയിലേക്ക് വന്ന പണം ചിലവഴിച്ചിട്ടില്ലെന്നും കേന്ദ്രം ചോദിച്ച ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാരിന് മറുപടിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാടിനോടുള്ള കേന്ദ്ര അവഗണന എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്നലെ മുണ്ടക്കൈ പുനരധിവാസ കരട് പട്ടിക പുറത്തിറക്കിയിരുന്നു. പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്നെ വ്യാപക പിശകെന്ന് ആക്ഷേപം ഉയർന്നിരുന്നു .പിഴവുകളിൽ പ്രതിഷേധിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസ് ദുരിതബാധിതർ ഉപരോധിച്ചു. പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയിൽ ആദ്യ ഘട്ടത്തിൽ നേരിട്ട് ബാധിച്ചവരെയാണ് ഉൾപ്പെടുത്തിയത്.ഒന്നാംഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്തായെന്നാണ് ആരോപണം. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...