ചരക്ക് കപ്പൽ കത്തിയ സംഭവത്തിൽ ആശങ്ക; കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള

അഴീക്കൽ തുറമുഖത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ ചരക്ക് കപ്പൽ കത്തിയ സംഭവത്തിൽ ആശങ്ക തുടരുന്നു എന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള. തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. രക്ഷാ ദൗത്യം ദുഷ്കരമാണ്. എങ്കിലും നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ യോഗം നടക്കുകയാണെന്നും, മറിഞ്ഞ കണ്ടെയ്നറുകളുടെ എണ്ണം കൃത്യമായി അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ രക്ഷാദൗത്യം തുടരുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള അറിയിച്ചു.കോസ്റ്റ് ഗാർഡിൻ്റെ രണ്ട് കപ്പലുകൾ രക്ഷാ ദൗത്യം നയിക്കുന്നുണ്ട്. കപ്പലിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാന കാര്യം. തീ കൂടുതൽ പടരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...