മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം ദേവികുളം മെയിൻറനൻസ് ട്രിബ്യൂണലിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നതിനായി കൺസിലിയേഷൻ ഓഫീസർമാരെ നിയോഗിച്ചു. 2025 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലേക്കാണ് നിയമനം നവംബർ 11 ന് നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂവിൽ നിന്നും പി എ വിജയൻ പയ്യക്കുടിയിൽ ചെരുപുരം രാജാക്കാട് , എൽസി ജോൺ കടപ്പറമ്പിൽ അടിമാലി
എന്നിവരെയാണ് നിയോഗിച്ചുത്തരവായത്.നിയമനം ലഭിച്ചവർ 2025 ജനുവരി ഒന്നിന് രാവിലെ 10 മണിക്ക് ദേവികുളം മെയിൻറനൻസ് ട്രിബ്യൂണൽ മുൻപാകെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
