ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘം എന്ന് സ്ഥിരീകരണം

ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘം എന്ന് പോലീസ്എന്നാല്‍ മോഷ്ടാക്കളെ കുറിച്ച്‌ ഒരു തുമ്ബ് പോലും ഉണ്ടാക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.ആലപ്പുഴ ജില്ലയിൽ നാലടത്താണ് കുറവാ സംഘത്തിൻറെ മോഷണശ്രമം ഉണ്ടായത്.ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചുകുറുവാ സംഘം ചെറുകുടുംബങ്ങളെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് പോലീസ് പറഞ്ഞു റെയിൽവേ സ്റ്റേഷനും പരിസരത്തും തമ്പടിച്ച ശേഷം മോഷണം നടത്തുകയാണ് പതിവ്.ശരീരം മുഴുവൻ എണ്ണ പുരട്ടി, മുഖം തോർത്തുകൊണ്ട് മറച്ചാണ് കുറുവാ സംഘത്തിലെ അംഗങ്ങൾ മോഷണം നടത്താൻ എത്തുന്നത്.ശബരിമല സീസൺ അനുബന്ധിച്ച് പോലീസിൻ്റെ ശ്രദ്ധ മാറുമ്പോഴാണ് ഇവരുടെ ശല്യം കൂടുതൽ കണ്ടുവരുന്നത് എന്ന് ഡിവൈഎസ്പി പറഞ്ഞു.പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വ്യാഴാഴ്ചയും മോഷണത്തിനായി കുറുവ സംഘമെത്തിയിരുന്നു.മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിച്ച യുവാവിന് പരിക്കേൽക്കുകയും ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്ലാംപറമ്ബില്‍ വിപിന്‍ ബോസിന് ആണ് കുറുവാ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റത്

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....