കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജീവനക്കാരും തമ്മിൽ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി.

മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു.

ഇന്ന് ഇന്ന് സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്.

സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല.

ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു എന്നാണ് വിവരം.

പിന്നീട് നടന്ന സംഘര്‍ഷത്തിൽ ജയിൽ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിൻ, പ്രദീപ് എന്നിവർക്കും തടവുകാരായ അജിത് വർഗീസ്, ജിൽഷാദ് എന്നിവർക്കും പരിക്കേറ്റു.

അഞ്ച് പേരെയും കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തടവുകാര്‍ക്കെതിരെ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വേറെയും കേസെടുക്കുമെന്നാണ് വിവരം.

Leave a Reply

spot_img

Related articles

റാഗിംഗ് കേസ് പ്രതികൾക്ക് ജാമ്യം

കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നേഴ്സിങ് കോളേജിലെ റാഗിംങ് കേസ് പ്രതികൾക്ക് ജാമ്യം. സീനിയർ വിദ്യാർഥികളായ സാമവൽ, ജീവ, റിജിൽജിത്ത്,  രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് ജാമ്യം.കോട്ടയം...

കെ-സ്‌മാർട്ട് ഇന്നുമുതൽ ത്രിതല പഞ്ചായത്തുകളിലും

കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും തദ്ദേശസേവനത്തിന് വേഗംകൂട്ടിയ കെ-സ്മാർട്ട് പ്ലാറ്റ്ഫോം വ്യാഴാഴ്ചമുതൽ ത്രിതല പഞ്ചായത്തിലും നടപ്പാക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനവും...

നിക്ഷേപകൻ്റെ ആത്മഹത്യ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം,...

മെയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിനില്ലെന്ന് ഐഎന്‍ടിയുസി തീരുമാനം

സിഐടിയുവുമായി തല്‍ക്കാലം സംയുക്ത സമരത്തിന് ഇല്ലെന്നാണ് ഐഎന്‍ടിയുസിയുടെ തീരുമാനം.കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഐ എന്‍ ടി സിയുടെ പിന്മാറ്റമെന്നാണ് വിവരം. സംയുക്ത സമരത്തില്‍ നിന്ന് ഐന്‍ടിയുസി...