നാലാംഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ സംഘര്‍ഷം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ സംഘര്‍ഷം.

പോളിങ് ബൂത്തില്‍ വോട്ടറെ കയ്യേറ്റം ചെയ്ത് വൈഎസ്‌ആര്‍ എംഎല്‍എ.

പോളിങ് ബൂത്തിലെ വരി തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറെ എംഎല്‍എ അടിക്കുകയും വോട്ടര്‍ എംഎല്‍എ യെ തിരിച്ച്‌ അടിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

വോട്ടു ചെയ്യാനായി ആളുകള്‍ വരി നില്‍ക്കുന്നതിനിടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എ ശിവകുമാര്‍ പോളിങ് ബൂത്തിലെത്തി.

വരി നില്‍ക്കാതെ ബൂത്തിന് അകത്തേക്ക് കടക്കാന്‍ എംഎല്‍എ ശിവകുമാര്‍ ശ്രമിച്ചു.

ഇത് വരിയില്‍ നിന്ന യുവാവ് ചോദ്യം ചെയ്യുകയായിരുന്നു.


ഇന്ന് രാവിലെ തെനാലിയിലെ വൈഎസ്‌ആര്‍ എംഎല്‍എ എ ശിവകുമാര്‍ വോട്ടറുടെ അടുത്തേക്ക് വരുന്നതും മുഖത്ത് അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

വോട്ടര്‍ തിരിച്ചടിച്ചതോടെ എംഎല്‍എയുടെ സഹായികളും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് വോട്ടറെ മര്‍ദിച്ചു.

മറ്റ് വോട്ടര്‍മാര്‍ ആക്രമണം തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സംഭവത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.


അതിനിടെ ഹൈദരാബാദിലെ പോളിങ് ബൂത്തില്‍ വോട്ടര്‍മാരോട് ഐഡി കാര്‍ഡും രേഖകളും ചോദിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത എത്തിയതിന്റെ വീഡിയോ പുറത്തുവന്നു.

സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം ശക്തമാക്കി.

പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനായി കാത്തിരിക്കുന്ന മുസ്ലിം വനിതകളോടാണ് മാധവി രേഖകള്‍ ആവശ്യപ്പെട്ടത്.

പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...