അഴിമതിയുടെ കട സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കോണ്‍ഗ്രസും കമ്യുണിസ്റ്റുകളും അവസരവാദികളാണ്. ത്രിപുരയില്‍ ഇവര്‍ സഖ്യമാണ്. കേരളത്തില്‍ ഇവര്‍ ആജന്മ ശത്രുക്കളും. കേരളത്തില്‍ കോണ്‍ഗ്രസ് പറയുന്നു സിപിഎം തീവ്രവാദികളാണെന്ന്.
സിപിഎം പറയുന്നു കോണ്‍ഗ്രസ് അഴിമതിക്കാരെന്ന്. ഉത്തര്‍പ്രദേശില്‍ തോറ്റ് മാനം രക്ഷിക്കാന്‍ രാഹുല്‍ഗന്ധി കേരളത്തിലേക്ക് ഓടിയെന്ന് അദ്ദേഹം പരിഹസിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി കോണ്‍ഗ്രസ് യുവരാജാവിനെ വിമര്‍ശിച്ചു. ഇതില്‍ പ്രകോപിതനായ യുവരാജാവ് കേരളത്തിന്റെ മുഖ്യമന്ത്രി അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നു എന്നും പറഞ്ഞു.