കേരള നേതാക്കളെ ഡൽഹിക്ക് വിളിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; നാളെ നിർണ്ണായക ചർച്ച

കേരള നേതാക്കളെ ഡൽഹിക്ക് വിളിച്ചു കോൺഗ്രസ് ഹൈക്കമാൻഡ്.നാളെ നിർണ്ണായക ചർച്ച.പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നാളെ ഡൽഹിയിലെ ചർച്ചയിൽ പങ്കെടുക്കും. നിർണായക സ്ഥാനാർഥി ചർച്ചയ്ക്കാണ് ഇരുവരേയും ഡൽഹിക്ക് വിളിപ്പിച്ചത്. കോൺഗ്രസിന് മുമ്പേ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള സാധ്യത കൂടി മുൻകൂട്ടി കണ്ടാണ് ഹൈക്കമാൻഡ് നേതാക്കളെ നാളെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. സിറ്റിങ്, സംവരണം, തുടർച്ചയായി തോൽക്കുന്ന മണ്ഡലം എന്നിങ്ങനെ മൂന്ന് രീതിയിൽ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സംവരണ സീറ്റുകളിൽ ധാരണയായിട്ടില്ല.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...