ഇന്ത്യയെന്ന ആശയം നിലനില്‍ക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും, ഇത് ഒരു ‘ഡു ഓര്‍ ഡൈ’ തിരഞ്ഞെടുപ്പാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി പറഞ്ഞു.
ഭരണഘടനയും മൗലികാവകാശങ്ങളും കാറ്റില്‍പ്പറത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ, അതൊക്കെ ചെയ്യാന്‍ എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ ഞാന്‍ തയ്യാറാവും.
മതത്തിന്റെ പേരിലുള്ള പൗരത്വത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഏതറ്റംവരേയും പോകും- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മകന്‍ അനില്‍ ആന്റണി ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കുവേണ്ടി പ്രചാരണത്തിന് പോകുമോയെന്ന ചോദ്യത്തിന്, ‘അപ്പോഴത്തെ ആരോഗ്യസ്ഥിതി അനുസരിച്ചിരിക്കും’ എന്നായിരുന്നു എ.കെ. ആന്റണിയുടെ മറുപടി.