കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.സോണിയ ഗാന്ധിയുടെ 10 ജൻപഥി ലുള്ള വസതിയിലാണ് യോഗം ചേരുക.ഇന്ത്യ-പാക് സംഘർഷം, വോട്ടർപട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാനാപകടം, ഇന്ത്യയ്ക്കെ തിരെ യുഎസ് തീരുവ ചുമത്തൽ, സമ്പദ്വ്യവ സ്ഥയുടെ അവസ്ഥ, പണപ്പെരുപ്പം, തൊഴിലില്ലാ യ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കു ന്നതടക്കം ചർച്ചയാകും. യോഗത്തിലേക്ക് ശശി തരൂരിന് ക്ഷണമുണ്ടെങ്കിലും വിദേശത്തുള്ളതി നാൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജു ൻ ഖർഗെ, ഉപനേതാക്കൾ, പാർട്ടി ചീഫ് വിപ്പു മാർ തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടു ക്കും. ജൂലൈ 21-നാണ് പാർലമെന്റിന്റെ വർഷ കാല സമ്മേളനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 21 വരെയാണ് വർഷകാല സമ്മേളനം നടക്കുന്നത്.

