കെപിസിസിയും രാഷ്ട്രീയകാര്യ സമിതിയും കോൺഗ്രസ് പുനഃസംഘടിപ്പിച്ചു

കെപിസിസിയും രാഷ്ട്രീയകാര്യ സമിതിയും കോൺ ഗ്രസ് പുനഃസംഘടിപ്പിച്ചു. 2021ലെ പുനഃസംഘടനയെ അപേക്ഷിച്ച് വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലിൽനിന്നു പതിമൂന്നായി.
ജനറൽ സെക്രട്ടറിമാരുടെ എണ്ണം 23ൽനിന്ന് 59 ആയി. ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ സന്ദീപ് വാരിയരെ ജനറൽ സെക്രട്ടറിയാക്കി.

ഫോൺ സംഭാഷണ വിവാദത്തെത്തുടർന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്‌ഥാനം രാജിവയ്ക്കേണ്ടി വന്ന പാലോട് രവി കെപിസിസി വൈസ് പ്രസിഡന്റുമാരിലൊരാളായി തിരിച്ചെത്തി. യുവനിരയിൽനിന്ന് ഹൈബി ഈഡൻ എംപി, മുൻ എംപി രമ്യ ഹരിദാസ്, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ വി.ടി.ബൽറാം, കോട്ടയം മുൻ ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന എം.ലിജു എന്നിവരും മുതിർന്ന നേതാക്കളായ ടി.ശരത്ചന്ദ്രപ്രസാദ്, ഡി.സുഗതൻ, വി.പി.സജീന്ദ്രൻ, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയി കെ.പൗലോസ്, ജയ്‌സൺ ജോസഫ് എന്നിവരും വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്.വി.എ.നാരായണനാണ് ട്രഷറർ.

ആര്യടൻ ഷൗക്കത്ത്, ഹക്കിം കുന്നിൽ, കെ.എസ്. ശബരിനാഥ്, ബി. ആർ.എം.ഷഫീർ തുടങ്ങിയവർ ജനറൽ സെക്രട്ടറിമാരായി. നിലവിലെ 33 അംഗ രാഷ്ട്രീയകാര്യ സമിതിയിലേക്ക് എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, മുൻ മന്ത്രി പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ.മണി എന്നിവരെക്കൂടി ഉൾപ്പെടുത്തി.സണ്ണി ജോസഫ് അധ്യക്ഷനായി കെപിസിസി നേതൃനിര പുനഃസംഘടിപ്പിച്ച ശേഷമുള്ള സമ്പൂർണ അഴിച്ചുപണിയാണിത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...