ഒക്ടോബർ രണ്ടിനും സ്‌കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാനുള്ള നിർദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺഗ്രസ്

ഒക്ടോബർ രണ്ടിനും സ്‌കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺഗ്രസ്.പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതൽ ഒക്ടോബർ രണ്ട് വരെ സിനിമ പ്രദർശിപ്പിക്കാൻ നിർദേശിച്ചത്. മോദിയുടെ കുട്ടിക്കാലത്തെപറ്റിയുള്ള ചലോ ജീത് ഹേ എന്ന സിനിമയാണ് പ്രദർശിപ്പിക്കാൻ നിർദേശിച്ചത്. ഇതിലും വലിയ ഗാന്ധി അധിക്ഷേപം ഉണ്ടോയെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ചോദിച്ചു. ചരിത്രം രാജ്യത്തോടൊപ്പം നിൽക്കുമെന്നും ഒരു വ്യക്തിയോടൊപ്പം അല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...