തൃശൂർ കോർപറേഷനിലെ മേയർ പദവി പാർട്ടി നേതൃത്വം പണം വാങ്ങി വിറ്റെന്ന് ആരോപിച്ച കൗണ്‍സിലർ ലാലി ജെയിംസിനെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്.മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിനെതിരെയും പാർട്ടി നേതൃത്വത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ലാലി ഉന്നയിച്ചത്. മേയർ സ്ഥാനത്തിനായി നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരില്‍ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി പറഞ്ഞിരുന്നു. ഇന്നലെ രാവിലെയാണ് ലാലി ആരോപണങ്ങളുമായി രംഗത്തെത്തിയത്.”താനൊരു വിധവയാണ്. രണ്ടുദിവസം മുമ്ബാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. കൗണ്‍സിലർമാരില്‍ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു.’-ലാലി ആരോപിച്ചു.

