നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിൽ ഒതുങ്ങുമെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരരംഗത്ത് ഇറക്കാനാണ് കോൺഗ്രസ് നീക്കമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.കെപിസിസി അധ്യക്ഷനാകാൻ കഴിവുണ്ടായിരുന്ന കെ. മുരളീധരനെ അവഗണിച്ചതായി പത്മജാ വേണുഗോപാൽ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചുവെന്നും പത്മജാ വേണുഗോപാൽ ആരോപിച്ചു. താൻ വർക്ക് ഫ്രം ഹോം ആണെന്ന കെ.മുരളീധരന്റെ പരാമർശം വേദനിപ്പിച്ചുവെന്നും സഹോദരനോട് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പത്മജാ വേണുഗോപാൽ