എം.കെ രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം; വീട്ടിലേക്ക് മാർച്ച്, കോലം കത്തിച്ചു

മാടായി കോളജ് നിയമന വിവാദത്തിൽ എം കെ രാഘവന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പാർട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടിൽ കയറി തല്ലുമെന്നും രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകർ രൂക്ഷ മുദ്രാവാക്യവും മുഴക്കി.കോഴ വാങ്ങി ബന്ധുവടക്കം ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമിച്ചെന്ന് ആരോപിച്ചാണ് രാഘവനെതിരെ കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യ കലാപത്തിന് തുടക്കമിട്ടത്. എന്നാൽ വിവാദ നിയമനങ്ങളെ ന്യായീകരിച്ച എം കെ രാഘവൻ കോളജ് ഭരണസമിതി അംഗങ്ങൾക്കെതിരായ പാർട്ടി തല അച്ചടക്ക നടപടി തെറ്റെന്നും വിമർശിച്ചു.പ്രതിഷേധം ആസൂത്രിതമെന്നാണ് എം കെ രാഘവന്റെ നിലപാട്. നീക്കങ്ങൾക്ക് കെ സുധാകരന്റെ അടക്കം ആശിർവാദമുണ്ടെന്നും രാഘവൻ കരുതുന്നു. ഇതോടെയാണ് വിഷയം നേതൃതലത്തിലെ തർക്കമായി വളരുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...