ബ്രിട്ടാനിയ കമ്പനിക്ക് 50000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

തൃശൂർ: ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിയോട് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവിലേക്കും നൽകാൻ തൃശൂർ ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്.

ഭാവിയിൽ ഇത് ആവർത്തിക്കരുതെന്ന് കർശന നിർദേശം നൽകിയ കമീഷൻ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ കേരള ലീഗൽ മെട്രോളജി കൺട്രോളറോടും ആവശ്യപ്പെട്ടു.

തൃശൂർ വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ വരാക്കരയിലുള്ള ചുക്കിരി റോയൽ ബേക്കറി ഉടമക്കും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്കുമെതിരെ നൽകിയ പരാതിയിലാണ് കമീഷൻ ഉത്തരവ്.

പരാതിക്കാരൻ ചുക്കിരി റോയൽ ബേക്കറിയിൽനിന്ന് രണ്ട് പാക്കറ്റ് ബ്രിട്ടാനിയ ന്യൂട്രി ചോയ്സ് തിൻ ആരോറൂട്ട് ബിസ്കറ്റ് വാങ്ങിയിരുന്നു.

ഒരു പാക്കറ്റിന് 40 രൂപയാണ് വില. 300 ഗ്രാമായിരുന്നു പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം.

തൂക്കത്തിൽ സംശയം തോന്നി ജോർജ് പരിശോധിച്ചപ്പോൾ ഒരു പാക്കറ്റിൽ 268 ഗ്രാമും അടുത്തതിൽ 249 ഗ്രാമുമാണ് തൂക്കം കണ്ടെത്തിയത്.

തുടർന്ന് തൃശൂർ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർക്ക് പരാതി നൽകുകയും തൂക്കം പരിശോധിച്ച് ആരോപണം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

ഇതിനെ തുടർന്നാണ് ഉപഭോക്തൃ കമീഷനിൽ ഹർജി ഫയൽ ചെയ്തത്.

എതിർകക്ഷികളുടെ നടപടി അനുചിത ഇടപാടാണെന്ന് വിലയിരുത്തിയ കമീഷൻ, അനേകം പാക്കറ്റുകൾ വിൽക്കുമ്പോൾ ഉപഭോക്താക്കൾ എത്രമാത്രം ചൂഷണം ചെയ്യപ്പെടുമെന്ന് നിരീക്ഷിച്ചു.

പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവരടങ്ങിയ കമീഷൻ ഹർജിക്കാരനുണ്ടായ വിഷമതകൾക്ക് 50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 10,000 രൂപയും ഹർജി തീയതി മുതൽ ഒമ്പത് ശതമാനം പലിശയും നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...