കണ്ടെയ്‌നർ ട്രക്ക് മറിഞ്ഞ് കാർ യാത്രക്കാർക്ക് ദാരുണാന്ത്യം

ബാംഗ്ലൂർ നെലമംഗലയ്ക്ക് സമീപം എസ്‌യുവി കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം ആറുപേരാണ് മരിച്ചത്.രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.ബെംഗളൂരുവില്‍ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്ന എസ്‌യുവിയും ട്രക്കും വഴിമധ്യേ ആണ് അപകടത്തില്‍പെട്ടത്. ഒരേ പാതയിലൂടെയായിരുന്നു രണ്ടുവാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ഇതിനിടെ എതിരെ വന്ന ലോറിയുമായി കണ്ടെയ്‌നർ ട്രക്ക് കൂട്ടിയിടിച്ച്‌ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. എസ്‌യുവി പൂർണമായും തകർന്നു.നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കാറിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിജയപുരയില്‍ നിന്നുള്ള ബിസിനസുകാരന്റെ കുടുംബം ആണെന്നാണ് പ്രാഥമിക വിവരം. പേരുവിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വാരാന്ത്യ അവധി ആയതിനാല്‍ നഗരത്തിന് പുറത്തേക്ക് കുടുംബം യാത്ര പോവുകയായിരുന്നുവെന്നാണ് വിവരം.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...