തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കരാര്‍ നിയമനത്തിനായി സര്‍ക്കാര്‍/ കേന്ദ്ര സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍മാരില്‍ നിന്നും ജില്ല പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു.അര്‍ഹരായവര്‍ അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 7-ന് വൈകീട്ട് 5ന് മുമ്പായി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം, ജില്ലാ പഞ്ചായത്ത്, പാലക്കാട് 678001 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരം അപേക്ഷ ലഭ്യമാക്കേണ്ടതാണ്.പി.എസ്.സി. മുഖേന സ്ഥിരം നിയമനം നടത്തുന്നത് വരെ സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ച് ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുളള എഞ്ചിനീയര്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.