അസിസ്റ്റന്റ് എഞ്ചിനീയറുടെ കരാര്‍ നിയമനം: അപേക്ഷ ഏഴ് വരെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കരാര്‍ നിയമനത്തിനായി സര്‍ക്കാര്‍/ കേന്ദ്ര സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍മാരില്‍ നിന്നും ജില്ല പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു.അര്‍ഹരായവര്‍ അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 7-ന് വൈകീട്ട് 5ന് മുമ്പായി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം, ജില്ലാ പഞ്ചായത്ത്, പാലക്കാട് 678001 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരം അപേക്ഷ ലഭ്യമാക്കേണ്ടതാണ്.പി.എസ്.സി. മുഖേന സ്ഥിരം നിയമനം നടത്തുന്നത് വരെ സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ച് ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുളള എഞ്ചിനീയര്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

Leave a Reply

spot_img

Related articles

കീം ഫലം പ്രഖ്യാപിച്ചു, എൻജിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു.എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി.ജെ.ഇ.ഇ (JEE)...

ഏഴരപ്പൊന്നാന പരിശോധനയ്ക്ക് ഹൈക്കോടതി നിർദ്ദേശം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന' പരിശോധിക്കാനും റിപ്പോർട്ട് നൽകാനും തിരുവിതാംകൂർ ദേവ സ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ക്ക് ഹൈക്കോടതി...

ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു

പാലാ ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.പാലാ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയൻ എന്ന 24...

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്.ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട്...