യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്.

യദുവിന്റെ ചോദ്യം ചെയ്യല്‍ തുടരുമെന്നും കണ്ടക്ടറെയും സ്‌റ്റേഷന്‍ മാസ്റ്ററെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു.

മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴികളിലാണ് വൈരുദ്ധ്യമുള്ളത്. ഇത് പരിശോധിക്കാനാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് അറിയിച്ചു. വീണ്ടും ബസില്‍ കയറിയതുമായി ബന്ധപ്പെട്ട മൊഴികളിലാണ് വൈരുദ്ധമുള്ളത്.

മെമ്മറി കാര്‍ഡ് നഷ്ടമായ കേസില്‍ കണ്ടക്ടറെയും സ്‌റ്റേഷന്‍ മാസ്റ്ററെയും രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്. ഇതിനിടെയാണ് പൊലീസ് സംഘം യദുവിനെ കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചത്.

മെമ്മറി കാര്‍ഡ് കാണാതായതില്‍ തനിക്ക് പങ്കില്ലെന്നാണ് കണ്ടക്ടറുടെ മൊഴി. കണ്ടക്ടര്‍ സിസിടിവി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിനാലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ സിസിടിവിയില്‍ നോക്കുക മാത്രമാണ് ചെയ്തതെന്നാണ് കണ്ടക്ടറുടെ മൊഴിയിലുള്ളത്.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...