കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കാം.
ഇതിനായി കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു.
24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ,
തെരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾ
എന്നിവയ്ക്ക് കൺട്രോൾ റൂം മുഖേന മറുപടി ലഭിക്കും.
0481-2995029 എന്ന നമ്പരിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്.