വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി.കോട്ടയം ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച മുൻകൂർ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കും.വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കം എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.മുൻപും സമാനമായ കേസിൽ ഉൾപ്പെട്ട ആളാണ് പിസി ജോർജ് എന്നും ജാമ്യം അനുവദിക്കരുതെന്നും പ്രൊസിക്യൂഷൻ ആവശ്യപെട്ടു.പ്രതി ദീർഘകാലം ജനപ്രതിനിധിയായിരുന്നു .ജാമ്യമില്ല വകുപ്പു ചുമത്തി കേസെടുക്കാനുള്ള ഗൗരവമുളള വിഷയമല്ലെന്നുമായിരുന്നു പ്രതിഭാഗം നിലപാട്.പൊലീസ് പി സി ജോർജിനു വേണ്ടി ഒത്തു കളിക്കുകയാണെന്ന് പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.