ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിംഗപ്പൂരിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 28 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. മെയ് 3 വരെ 14,200 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയിൽ കഴിഞ്ഞ വേനൽക്കാലത്ത് കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നിരുന്നു. നിലവിൽ ഇതിനോട് അടുക്കുകയാണ് കോവിഡ് കേസുകൾ. തായ്‌ലൻഡിൽ ഏപ്രിൽ മുതലാണ് കോവിഡ് കേസുകൾ ഉയർന്നു തുടങ്ങിയത്.