കൂത്താട്ടുകുളം നഗരസഭയിൽ സിപിഐഎം വിമത യുഡിഎഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർഥി

അവിശ്വാസ പ്രമേയത്തെത്തുടർന്ന് എൽഡിഎഫിന് ഭരണം നഷ്‌ടമായ എറണാകുളം കൂത്താട്ടുകുളം നഗരസഭയിൽ സിപിഐഎം വിമത യുഡിഎഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർഥി.കലാ രാജുവിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിച്ചിരിക്കുന്നത്. നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം അഞ്ചാം തിയതിയാണ് കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ച നടക്കുകയും സിപിഐഎമ്മിന് ഭരണം നഷ്ടമാകുകയും ചെയ്‌തത്‌. സിപിഐഎം വിമത കലാ രാജു ഉൾപ്പെടെയുള്ളവർ യുഡിഎഫിന് അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം കലാ രാജുവിന് വിപ്പ് നൽകുമെന്ന് സിപിഐഎം പ്രഖ്യാപിച്ചിട്ടുണ്ട്. കലാ രാജുവിനേയും മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയുമാണ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്ക് യുഡിഎഫ് പരിഗണിക്കുന്നത്.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...