‘ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഐഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു’: എം.എം ഹസന്‍

രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പ്രസ്താവന സിപിഎം ന്യൂനപക്ഷ കാര്‍ഡ് മാറ്റി ഭൂരിപക്ഷത്തിന്റെ കാര്‍ഡിറക്കുന്നതിന്റെ തെളിവാണെന്ന്യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നതിലൂടെ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സിപിഐഎം പത്ത് വര്‍ഷക്കാലം ജമാത്ത ഇസ്ലാമിയെ കൂടെ കൊണ്ട് നടന്നവരാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാലഞ്ച് വോട്ടിന് വേണ്ടി വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് സിപിഐഎമ്മാണ്. കേരളത്തില്‍ ബിജെപിയുടെ ആവശ്യമില്ല. അവരുടെ പ്രവര്‍ത്തനം സിപിഎം ശക്തമായി നടത്തുന്നുണ്ട്. സിപിഐഎം റെഡ് കാര്‍ഡ് മാറ്റി കാവി കാര്‍ഡിറക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സിപിഐഎമ്മിന്റെ സഖ്യകക്ഷിയാകും.വിജയരാഘവന്റെ അഭിപ്രായത്തെ സിപിഐഎമ്മില്‍ എല്ലാവരും ന്യായീകരിക്കുകയാണ്. സിപിഐഎമ്മിന്റെ പുതിയ ഭൂരിപക്ഷ വര്‍ഗീയ ലൈനിന്റെ ഭാഗമാണിത്.വയനാട് തന്നെ ഈ പ്രചരണത്തിന്റെ ഉദ്ഘാടനത്തിനായി അവര്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ കാര്‍ഡിറക്കിയവരാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണന ലൈനെടുത്തത്. ബിജെപിയുടെ വര്‍ഗീയ ശബ്ദം ഇപ്പോള്‍ സിപിഐഎം നേതാക്കളുടെ വാക്കുകളിലൂടെയാണ് പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സഖ്യനീക്കത്തിന്റെ ഭാഗമാണ് സിപിഐഎമ്മിന്റെ നിലപാട് മാറ്റമെന്നും ഹസന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...