പെരിയ കേസില്‍ അപ്പീല്‍ നല്‍കാനുള്ള CPIM തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നത്: വി ഡി സതീശൻ

പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.രണ്ട് ചെറുപ്പക്കാരെ ക്രൂരമായി ഗൂഢാലോചന നടത്തി കൊല ചെയ്ത് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ഈ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കണം. 10 പ്രതികളെ കുറ്റക്കാരല്ലെന്ന് വിധിച്ചിട്ടുണ്ട്. കുടുംബവുമായി ആലോചിച്ച് അതിനെതിരായി അപ്പീല്‍ പോകും. കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമായി വിധിയെ കാണുന്നു. ധാര്‍മികതയുടെ വിജയം കൂടിയാണിത് – വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് കെ.ബി ഗണേഷ് കുമാർ

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട്...

വഡോദരയുടെ മകൾ, ബെലഗാവിയുടെ മരുമകൾ, രാജ്യത്തെ യുവജനങ്ങളുടെ ഐക്കൺ ആയ ആളാണ് സോഫിയ’ ; പിന്തുണച്ച് ബിജെപി

സോഫിയ ഖുറേഷിയെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്. വെറും ഏഴു ദിവസം കൊണ്ട് രാജ്യത്തെ യുവജനങ്ങളുടെ ഐക്കൺ ആയ...

കിളിമാനൂരിൽ മദ്യപാനത്തിനിടെ യുവാവിൻ്റെ കഴുത്തറുത്തു; സുഹൃത്ത് കസ്റ്റഡിയിൽ

കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു. കാനാറ സ്വദേശി അൻസീർ (35) നാണ് കഴുത്തിൽ ഗുരുതര പരുക്കേറ്റത്. സുഹൃത്തായ കിളിമാനൂർ പുതിയകാവ് സ്വദേശി വിഷ്ണുവിനെ...

‘എന്നെ കൊല്ലാൻ സിപിഐഎം കുറേ ബോംബ് എറിഞ്ഞതാണ്, അവസാന ആയുധം എടുക്കാൻ കോൺഗ്രസ് മടിക്കില്ല’; കെ. സുധാകരൻ

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. “പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരൽ കൊണ്ട്...