ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി.പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമല്‍, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്.രണ്ടുപേരെയും കണ്ണൂര്‍ നഗരത്തില്‍നിന്നുമാണ് പിടികൂടിയത്.സംഭവത്തില്‍ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.അഴീക്കോട് മൂന്നുനിരത്തില്‍ കഴിഞ്ഞദിവസത്തെ അക്രമത്തില്‍ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായത്.ഈ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഇവര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തെങ്കിലും ചികിത്സയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.

പ്രതികളെ കാണാന്‍ തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3.15-ഓടെ സുഹൃത്തുകള്‍ ആശുപത്രിയിലെത്തിയിരുന്നു.മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പൊലീസുകാരെ പ്രതികളുടെ സുഹൃത്തുക്കള്‍ തടയുകയും ദേഹോപദ്രവം ഏല്‍പ്പിച്ച്‌ രക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...