സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.ഏപ്രിലില്‍ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളടക്കം ഇന്ന് നടക്കും.ഇന്നലെ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മുൻ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാർട്ടി കോർഡിനേറ്ററുടെ ചുമതല നല്‍കിയിരുന്നു.
പാർട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാർട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും.