തെരഞ്ഞെടുത്ത പത്രങ്ങളിൽ മാത്രം സി പി എം പരസ്യം നൽകിയത് ബി ജെ പിയെ സഹായിക്കാനെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.യു ഡി എഫിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകൾ കുറയ്ക്കാൻ ബി ജെ പി ആഗ്രഹപ്രകാരമാണ് പരസ്യം നൽകിയത്.ബി ജെ പിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സി പി എം മാറി.എന്തുമാകാം എന്ന നിലയലേക്ക് സി പി എം അധ:പതിച്ചു. വിഷയത്തിൽ സി പി ഐക്ക് എന്താണ് മൗനം ?പാലക്കാട് സി പി എമ്മിന് വലിയ തിരിച്ചടി നേരിടും.പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബി ജെ പിക്ക് വേണ്ടി.പാലക്കാട് വലിയ ഭൂരിപക്ഷത്തിൽ യു ഡി എഫ് ജയിക്കും. പാലക്കാട് മത്സരം യു ഡി എഫും ബി ജെ പിയും തമ്മിൽ.സി പി എം മൂന്നാം സ്ഥാനത്താണെന്നും കെ സി വേണുഗോപാൽ.