സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല ടി വി രാജേഷിന്.
പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടിവി രാജേഷിന് ചുമതല നൽകാൻ തീരുമാനിച്ചത്.
എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ടി വി രാജേഷിന്റെ പേര് നിർദ്ദേശിക്കുകയും ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്യുകയായിരുന്നു.