സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനു പാമ്പാടിയിൽ തുടക്കം. മൂന്നുദിനം നീളുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സ്മൃതികുടീരങ്ങളിൽ നിന്നു നൂറുകണക്കിനു പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിയ കൊടി, കൊടിമരം, ബാനർ ജാഥകൾ പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽ സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണ‌ൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എ.വി.റസലിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആദ്യകാല പാർട്ടി നേതാക്കളെ ആദരിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ റെജി സഖറിയ, ലാലിച്ചൻ ജോർജ്, ടി.ആർ. രഘുനാഥൻ, കൃഷ്ണകുമാരി രാജശേഖരൻ, സി.ജെ. ജോസഫ്, പി.കെ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

ഇന്നു 10ന് പാമ്പാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്നസാംസ്കാരിക സമ്മേളനം റജി സഖറിയയുടെ അധ്യക്ഷതയിൽ സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. അഞ്ചാം തീയതി വൈകിട്ട് മൂന്നിനു റെഡ് വൊളൻ്റിയർ മാർച്ചും പ്രകടനവും നടക്കും. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ ജില്ലാ സമ്മേളനം സമാപിക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...