സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ 3 ന് തിരഞ്ഞെടുക്കും. ഇന്നു ചേരാനിരുന്ന യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ സൗകര്യാർത്ഥം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിക്കുന്നു.
പാർട്ടി സംസ്ഥാന സമ്മേളന കൊടിമര ജാഥ ഉത്ഘാടനവുമായി ബന്ധപ്പെട്ട് അദ്ദേഹം കണ്ണൂരിലാണ് ഇപ്പോൾ. മാർച്ച് 6ന് കൊല്ലത്ത് സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പ് പുതിയ ജില്ലാ സെക്രട്ടറിയെ സ്ഥാനമേൽപ്പിക്കാനാണ് ആണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തുന്നത്. പുതിയ സെക്രട്ടറി ആരെന്ന് ഏകദേശ ധാരണയായതായാണ് റിപ്പോർട്ട്.
