ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെ കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യ വിളിച്ചാൽ അവർ പോകാൻ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നു എന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂർ കളക്ടർക്കെതിരെ കുടുംബത്തിന് നേരത്തെ തന്നെ പരാതിയുണ്ട്. പി പി ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. അതൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. എഡിഎമ്മിൻ്റെ മരണത്തിൽ കളക്ടറുടെ പങ്ക് സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...