സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കുവഹിക്കാത്ത ആർ എസ് എസിനെ നിയമവിധേയമാക്കാനാണ് മോദിയുടെ ശ്രമം. ജി എസ് ടി നിരക്ക് കുറക്കുന്നതിലെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണം. വരുമാന നഷ്ടത്തിന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പി ബി അഭിപ്രായപ്പെട്ടു. വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടന ലംഘനമാണ്. പരിഷ്കരണത്തിൽ കേന്ദ്രം രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചന നടത്തിയില്ലന്നും പിബി ആരോപിച്ചു.

