പി വി അൻവറിന്‍റെ ആരോപണങ്ങള്‍ക്ക് മലപ്പുറം ചന്തക്കുന്നില്‍ തന്നെ മറുപടിയുമായി സിപിഎം.
നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് ചന്തക്കുന്നില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചാണ് സിപിഎം അന്‍വറിന് മറുപടി നല്‍കുന്നത്.
സിപിഎം പിബി അംഗം എ വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ആയിഷയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍എസ്‌എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ വിജയരാഘവൻ വിമര്‍ശിച്ചു.
ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷൻ പറഞ്ഞു. അൻവറിനെ നെഞ്ചോട് ചേർത്ത് കൊണ്ട് നടന്നിട്ടുണ്ട്.
പക്ഷേ പാർട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാൻ തുടങ്ങിയാല്‍ അതിനെ വക വെച്ച് തരില്ല. നിലമ്പൂരിലെ വികസനങ്ങള്‍ പുത്തൻ വീട്ടില്‍ തറവാട്ടില്‍ നിന്ന് കൊണ്ട് വന്നതല്ല.
മാസങ്ങളോളം ആഫ്രിക്കയില്‍ പോയി കിടക്കുമ്പോഴും അൻവറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും ഇ പത്മാക്ഷൻ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പറഞ്ഞു.